Saturday, October 27, 2007

പരിചമുട്ടുകളി പാട്ടുകള്

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഇടയില് പ്രചാരത്തിലിരുന്ന നാടന് കലാരൂപമാണ് പരിചമുട്ടുകളി. ഒരു കൂട്ടം ആളുകള് സംഘം ചേര്ന്ന് നിലവിളക്കിന് ചുറ്റും വൃത്താകൃതിയില് അണിനിരന്നാണ് പരിചമുട്ടുകളിക്കുക. സ്കൂള് യുവജനോത്സവങ്ങളില് കാണുന്നതുപോലെ വാളും പരിചയും ഏന്തിയൊന്നുമല്ല നാട്ടുന്പുറങ്ങളില് പരിചമുട്ടുകളിക്കുന്നത്. മുണ്ടു തറ്റുടുത്ത് മേല്വസ്ത്രം അണിഞ്ഞോ അണിയാതെയോ വിളക്കിനെ വന്ദിച്ച് കളത്തേയും വന്ദിച്ച് ചുറ്റും കൂടിയിരിക്കുന്നവരെയും വന്ദിച്ച് സകല കുറ്റങ്ങളും കുറവുകളും പൊറുക്കണെ എന്ന് പ്രാര്ത്ഥിച്ചാണ് കളിക്കാര് തുടങ്ങുക.

ഒറ്റച്ചുവടില് തുടങ്ങി ഇരട്ടച്ചുവടും കുമ്മിയും മറിഞ്ഞുവെട്ടും ഒക്കെയായി സങ്കീര്ണ്ണമായ ഒട്ടേറെ ചുവടുവെപ്പുകളിലേയ്ക്ക് കളിയങ്ങനെ മുറുകും. ഓരോ പാട്ടിന്റെയും ഇടവേളയില് കളിക്കാര് ക്ഷീണം തീര്ക്കാന് വളഞ്ഞുപുളഞ്ഞ് നടന്ന് കൂട്ടത്തിലെ പ്രധാനി ചൊല്ലുന്ന കല്ത്തുറയ്ക്ക് - നീട്ടിക്കുറുക്കിയുള്ള സംഭാഷണമാണത് - ഓ ഓ എന്ന് ഓരിയിട്ട് നടക്കും. അടുത്ത പാട്ട് തുടങ്ങുന്നതിന് മുന്പ് കാഴ്ച്ചക്കാരില് കളിയറിയാവുന്ന ആര്ക്കു വേണമെങ്കിലും കളത്തില് കയറാം. കളത്തിലുള്ള ആര്ക്കു വേണമെങ്കിലുത്ത ഇറങ്ങുകയും ചെയ്യാം. നല്ല മെയ്വഴക്കവും വേഗതയും ആവശ്യപ്പെടുന്ന കലയാണിത്.

കേരള നസ്രാണിക്ക് പൊതുവില് കലയുമായി ബന്ധമില്ല എന്നാണ് നാട്ടുവര്ത്തമാനം. എന്നാല് എല്ലാ സമുദായങ്ങളിലും എന്ന പോലെ മലയാളി നസ്രായന്മാര്ക്കിടയിലും ചില കലാരൂപങ്ങള് നിലനിന്നിരുന്നു. ഇന്നും ചില പ്രദേശങ്ങളില് സാന്പ്രദായിക രീതിയില് ഇവയില് ചിലതെങ്കിലും നിലനില്ക്കുന്നുണ്ട്. നശിച്ചുകൊണ്ടിരിക്കുന്ന അത്തരം കലാരൂപങ്ങളിലൊന്നാണ് പരിചമുട്ടുകളി. അതിലെ ഗാനങ്ങളേയും ചിട്ടകളേയും കുറിച്ചുള്ള ഒരു ബ്ളോഗാണ് ഉദ്ദേശിക്കുന്നത്.

കഴിയാവുന്നത്രയും പാട്ടുകള് ശേഖരിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. മിക്കവയും ബൈബിളിലെ പഴയനിയമ കഥകളാണ്. പുതിയ നിയമപുസ്തകങ്ങളും പാട്ടുകള്ക്ക് വിഷയങ്ങളായിട്ടുണ്ട്. കൂടാതെ ചുറ്റും നടക്കുന്ന സംഭവങ്ങളും തമാശകളും കൃഷ്ണലീല പോലും പാട്ടുകളുടെ കൂട്ടത്തിലുണ്ട്. ഇവയുടെ ബിബ്ളിക്കലും സാമൂഹ്യവുമായ വിശകലനങ്ങളും പ്രസിദ്ധപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.

പരിചമുട്ടുകളിയുടെ മറ്റൊരു മുഖം രണ്ടു കരക്കാര് ഒരേ സമയം കളത്തിലുള്ളപ്പോള് വാശിക്ക് മാറി മാറി പാടുന്ന കുത്തുപാട്ടുകളും കുത്തുകല്ത്തുറകളുമാണ്. കളം മുറുക്കി എതിര്ക്കരക്കാരനെ കളത്തിന് പുറത്താക്കുന്ന വിദ്യയുമുണ്ട്. ഇവ പലപ്പോഴും ആശാന്മാരുടെ സ്വകാര്യ ശേഖരത്തിലേ കാണൂ. അതുകൊണ്ടു തന്നെ ഇവ ശേഖരിക്കാന് പ്രയാസവുമാണ്. എങ്കിലും അറിവുള്ളവരുടെ സഹായം ഇക്കാര്യത്തിനായി ഞാന് തേടുന്നു. പരിചമുട്ടുകളിയുടെ ഒരു ഓണ്ലൈന് റെപ്പോസിറ്ററി ആയി ഈ ബ്ളോഗിനെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ബൂലോകത്തെ മലയാളികളുടെ സഹായം തേടുന്നു.

8 comments:

ഡി .പ്രദീപ് കുമാർ said...

നസ്രാണികളുടെ ആസ്ഥാന കലകള്‍ മാര്‍ഗ്ഗം കളിയും ചവിട്ടുനാടകവുമല്ലേ?പരിചമുട്ട് മറ്റു സമുദായക്കാരുടെ ഇടയിലും ഉണ്ടെല്ലൊ.ഇക്കാര്യത്തില്‍ കൂടുതലറിയുന്ന ആള്‍ ജി ഭാര്‍ഗവന്‍ പിള്ളയാണു. ‍

asdfasdf asfdasdf said...

ഈ ബ്ലോഗെന്താ പരിചമുട്ടുകളിക്ക മാത്രമായി ഡെഡിക്കേറ്റ് ചെയ്തോ.. നസ്രാണികള്‍ക്ക് പല കലാരൂപങ്ങളും സ്വന്തമായുണ്ട്. പരിചമുട്ടുകളി നസ്രാണികളുടെ കുത്തകയൊനുമല്ലെന്നാണ് എന്റെ ധാരണ. ചവിട്ടുനാടകം, മാര്‍ഗ്ഗംകളി തുടങ്ങിയവ നസ്രാണികളുടെയെന്ന് വ്യക്തമായി പറയാം. ചവിട്ടുനാടകം ഒരുവിധം അന്യം നിന്നുപോയി. പള്ളുരുത്തി സേവ്യറാശാന്‍ മാത്രമേ നല്ല ഒരു ചവിട്ടുനാടകക്കാരനായുള്ളൂ. പിന്നെയുള്ളത് മാര്‍ഗ്ഗംകളി അത് സ്കൂള്‍ യുവജനോത്സവത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അത്രമാത്രം.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

sajithkumar said...

sebin.. ee puthiya udyamathinu ella ashamsakalumm..reality showkalum..sponsored paripadikalumm ennatille jeevithm thanne matti marichondirikkunnu....parichamuttu kali ennu kettittupolumillathavar dharalamayirikkum.yuvajanothsava vedikalillenkilum ethokke kanam pattunatthu thanne bagyammennu venam karuthan..enne polulla ajnanikalkum ethu upakarikkumm...ella ashamsakalum sebin.ethu ningalude oru veritta blogayirikkumennurappu.

ക്രിസ്‌വിന്‍ said...

സെബിന്‍
ഇതൊന്നു നോക്കാമോ


qw_er_ty

The Common Man | പ്രാരബ്ധം said...

"..മിശിഹാ രാജന്‍ , മാമോദീസാ മുഴുകുവാന്‍ സ്നാപകന്‍ സമീപമായി യോര്‍ദാനിലെത്തീ ഇകതികതൈ!

മിശിഹാ രാജനെ കണ്ട നേരം സ്നാപകനും റൂഹാമൂലമറിഞ്ഞുടന്‍ വന്ദനം ചെയ്തേ ഇകതികതൈ!.."

ചാർ‌വാകൻ‌ said...

സെബിൻ,കുട്ടികാലത്തേയ്ക്കു കൊണ്ടുപോയി.എന്റെ നാട് ആഞ്ഞിലിത്താനം.(ഇപ്പോൾ മല്ലപള്ളി താലൂക്ക്,മുൻപ് തിരുവല്ല)അവിടെ യാക്കോവ കാരിൽ പാത്രയീക്കീസ് കാരുടെ പള്ളിയിലാണ് ഈ കളിയുള്ളത്.സഭ രണ്ടായപ്പോൾ ആശാനും(പൈച്ചാൻ എന്നു വിളിക്കും)കൂട്ടരും പാത്രക്കിസായി.ചെറുപ്പം മുതലേ കേട്ടുപഠിച്ചതിനാൽ മനപാഠമായിരുന്നു.ഇപ്പോൾ ഓർത്തെടുത്തെഴുതാൻ നോക്കിയിട്ട് നടക്കുന്നില്ല.അറ്റവും മുറിയും മാത്രമറിയാം.
ഈ പോസ്റ്റിനൊരു പ്രാധാന്യമുള്ളത്,സെബിൻ പറഞ്ഞതുപോലെ സുറിയാനി ക്രിസ്ത്യാനികളെ കലയിലും സാഹിത്യത്തിലും കഴിവില്ലാത്തവരാക്കുന്ന ഒരു പൊതുബോധം നിലനിൽക്കുന്നുണ്ട്.
നാട്ടിൽ നിന്ന് ശേഖരിച്ച് കുറെയെണ്ണം പോസ്റ്റാം.

ചാർ‌വാകൻ‌ said...

ചിലരൊക്കെ ചവിട്ടുനാടകത്തെ സുറിയാനി ക്രിസ്ത്യാനികളുടേതാണന്നു കരുതുന്നു.ലത്തീൽ കത്തോലിക്കരുടെ മാത്രം കലയാണത്.അതിന്റെ ഭാഷ കൊടും തമിഴും.മീൻപിടിത്തക്കാരായ മുക്കുവർ എന്ന ആദിമ ഗോത്ര ജനത,പോർച്ചുഗീസ് അധിനിവേശം അംഗീകരിക്കുകയും അതിലൂടെ ക്രൈസ്തവരാകുകയും ചെയ്ത അധ്:സ്ഥിത ജനതയാണ്.അത് വലിയൊരു വിഷയവും,ഇവിടെ പ്രസ്ക്തമല്ലാത്തതിനാൽ വിടുന്നു.